സിഎസ് കെ കളരിയുടെ ആചാര്യൻ സി.എഫ്. സ്കറിയ ഗുരുക്കൾ വിടവാങ്ങി

കാഞ്ഞിരപ്പള്ളി:കളരിയെ ജനകീയമാക്കിയ സിഎസ് കെ കളരിയുടെ സ്ഥാപകനും, കളരിപ്പയറ്റ് രംഗത്തെ ആചാര്യനുമായ സി.എഫ്. സ്കറിയ ഗുരുക്കൾ നിര്യാതനായി. പ്രശസ്ത മർമ്മ ചികിത്സകനും ,കളരി ആചാര്യനുമാണ് ഇദ്ദേഹം. നന്നേ ചെറുപ്പത്തിലേ കളരി അഭ്യസിച്ച് തുടങ്ങി.

Advertisements

തെക്കൻ സബ്രദായത്തിലെ രീതിയിൽ കളരി അഭ്യസിച്ചു. 23-ാം വയസ്സിൽ പൂഞ്ഞാർ പെരിങ്ങളത്ത് കളരി അദ്ധ്യാപനം ആരംഭിച്ചു. തൻ്റെ ഗുരുക്കന്മാരോടുള്ള ആദര സൂചകമായി സിഎസ് കെ എന്ന പേര് കളരിയ്ക്ക് നൽകി.ഗുരുക്കന്മാരായ ചാക്കോ ഗുരുക്കളുടെ സിയും,സ്കറിയ ഗുരുക്കളുടെ എസ്സും, കുഞ്ഞൂഞ്ഞ് ഗുരുക്കളുടെ കെയും ചേർത്താണ് സിഎസ് കെ എന്ന നാമകരണം നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2013 ൽ കളരി പയറ്റ് ഫെഡറേഷൻ ഓഫ് ഇൻഡ്യയുടെ കളരി ആചാര്യപുരസ്ക്കാരം ലഭിച്ചു.കളരി പയറ്റ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദേശീയ, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ നേടാനും സിഎസ് കെ യിലെ
ശിഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്.നിരവധി ശിഷ്യ സമ്പത്തിന് ഉടമയായ സ്കറിയ ഗുരുക്കൾ വിടവാങ്ങുന്നതോടെ തെക്കൻ കളരി ശൈലിയുടെ ആചാര്യനെയാണ് നഷ്ടമാകുന്നത്.

Hot Topics

Related Articles