രാജീവ് ഗാന്ധിയുടെ ജന്മദിനം: സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി രക്തദാനവും ഭക്ഷണ വിതരണവുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

കോട്ടയം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രക്തദാനവും, മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണ വിതരണവുമാണ് നടത്തിയത്. രാവിലെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ എത്തി. തുടർന്നു, രക്തം ദാനം ചെയ്തു. ഇതിനു ശേഷം വൈകിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു.

Advertisements

മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സബർമതി ചാരിറ്റബിൾ ട്രസ്്റ്റിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഭ്ക്ഷണം വിതരണം ചെയ്തത്. വി.ടി ബെൽറാം ഭക്ഷണം വിളമ്പി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ഭക്ഷണ വിതരണം കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽഎയുമായ വി.ടി ബെൽറാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
ചിന്റു കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, അഡ്വ.ടോം കോര അഞ്ചേരിൽ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം.കെ ഷബിർ, ജന്നിൻ ഫിലിപ്പ്, അൻസു സണ്ണി, ജിം അലക്സ്, സിസി ബോബി , ജോബിഷ് ജോഷി, ജിത്തു കരുമാടം, അരുൺ മർക്കോസ് , ലിബിൻ കെ.ഐസക്ക്, അനീഷ തങ്കപ്പൻ, രാഹുൽ മറിയപ്പള്ളി, അനൂപ് അബൂബക്കർ, റാഷ്മോൻ ഒറ്റാത്തിൽ , ജിൻസ് കല്ലൂർക്കണ്ടം, അക്ഷയ് നായർ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

Hot Topics

Related Articles