കടുത്തുരുത്തി : കോട്ടയം കടുത്തുരുത്തിയിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് ബസിന് പിറകിൽ ഇടിച്ചു അപകടം. അത്ഭുതകരമായി രക്ഷപെട്ട ബൈക്ക് യാത്രക്കാരായ യുവാക്കൾ സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ശനിയാഴ്ച രാത്രി7.20- ന് ആപ്പാഞ്ചിറ ജംങ്ഷനിലാണ് സംഭവം. കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ പിന്നിലാണ് ഇടിച്ചത്.
അപകടം നടന്ന ഉടൻ തന്നെ ഓട്ടോക്കാരും വ്യാപാരികളും എത്തി യുവാക്കളായ രണ്ടു പേരെയും പിടിച്ച് എഴുന്നേൽപ്പിച്ച് ഉടൻ തന്നെ അവർ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.25 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണ്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം മുടങ്ങി. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ നിലപാട്. യുവാക്കൾക്ക് ലഹരി മാഫിയയുടെ ബന്ധമുണ്ട് എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്.