തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ്, പുതിയ സെക്രട്ടറിയെ തീരുമാനിച്ചു. മന്ത്രി എം.വി ഗോവിന്ദനെയാണ് പുതിയ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് എം വി ഗോവിന്ദൻ. മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റ് തീരുമാനിക്കും. ഇ.പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗത്തിലാണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. ഇതോടെ മന്ത്രിസഭയിൽ വൻ അഴിച്ചു പണി വരുമെന്നും ഉറപ്പായി.
സംസ്ഥാന സര്‍ക്കാരിന്റെ എക്സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദന്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി ചുമതല ഇദ്ദേഹം വഹിക്കുന്നുണ്ട്. ഇദ്ദേഹം കണ്ണൂരില്‍ നിന്നുള്ള നേതാവാണ്. നേരത്തെ കായിക വിഭാഗം അധ്യാപകനായിരുന്നു. പാര്‍ട്ടിയുടെ ചുമതലയില്‍ സൈദ്ധാന്തിക സ്ഥാനമായിരുന്നു. ഇതോടെ ഇദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചേയ്ക്കും.