കോട്ടയം പാലായിൽ കനത്ത മഴ; തീക്കോയി അയ്യമ്പാറയിൽ റോഡരികിലൂടെ നടന്നെത്തിയ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു; മീനച്ചിലാറ്റിലേയ്ക്ക് ഒഴുകി നീങ്ങാതെ പെൺകുട്ടി രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ കാണാം

കോട്ടയം: കോട്ടയം പാലായിലും മലയോര മേഖലയിലും കനത്ത മഴ തുടരുന്നു. മഴയിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടികൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. കോട്ടയം പൂഞ്ഞാർ പനച്ചിപ്പാറയിലായിരുന്നു അപകടം. പനച്ചിപ്പാറ എസ്.എം.വി സ്‌കൂളിനു മുന്നിലാണ് അപകടം. പൂഞ്ഞാർ എസ്.എം.വി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി തണ്ണീർപ്പാറ ചെറിയിടത്തിൽ സന്തോഷിന്റെ മകൾ കാവ്യാമോളാണ് അപകടത്തിൽപ്പെട്ടത്.

Advertisements

തീക്കോയ് സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാർഥിനികളായ രണ്ടു പേരും റോഡിലൂടെ നടന്നു വരികയായിരുന്നു. കനത്ത മഴയിൽ കുട ചൂടിയാണ് കുട്ടികൾ നടന്ന് വന്നത്. ഈ സമയത്ത് സ്‌കൂളിനു മുന്നിലൂടെയുള്ള വഴിയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഈ വെള്ളക്കെട്ടിലൂടെ നടന്ന് വരുന്നതിനിടെയാണ് റോഡിലൂടെ ഒരു വാഹനം എത്തിയത്. ഈ വാഹനം കടന്നു പോകുന്നതിനായി കുട്ടികൾ റോഡരികിലേയ്ക്കു മാറിയ ഉടൻ, ഇവിടുത്തെ ഓടയിലേയ്ക്കു പതിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ഈ ഓടയിലെ ഒഴുക്കിൽ കുടുങ്ങിയ വിദ്യാർത്ഥിനികൾ ഒഴുക്കിൽപ്പെട്ടു. മീനച്ചിലാറ്റിലേക്ക് സ്ഥലത്ത് നിന്ന് കേവലം 25-മീറ്റർ മാത്രമാണ് ദൂരമുണ്ടായിരുന്നത്. വെള്ളക്കെട്ടിൽ ശക്തമായ ഒഴുക്കാണെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. സഹകരണ ബാങ്കിന് സമീപം റോഡിന്റെ അടിയിലൂടെയുള്ള കലുങ്കിനുള്ളിൽ പതിക്കുന്നതിന് മുൻപ് കുട്ടിയെ രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും, ഇതുവഴി നടന്നെത്തിയവരും ചേർന്നാണ് കുട്ടിയെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിച്ച് പുറത്തെത്തിച്ചത്.

തീക്കോയി പള്ളിവാതിൽ പുതനപ്ര ജോൺസണിന്റെ വീടിനു മുന്നിലെ റോഡിലൂടെ വരുന്ന മഴവെള്ളപ്പാച്ചിലിലാണ് വിദ്യാർത്ഥികൾ പെട്ടത്. ആശുപത്രിയിൽ എത്തിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ വിട്ടയച്ചു.

Hot Topics

Related Articles