തിരുവനന്തപുരം: എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തൃത്താല എംഎൽഎ യും, മുൻ സ്പീക്കറുമായ എം. ബി രാജേഷ് ഇനി മന്ത്രി സ്ഥാനത്ത്. രാജ് ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. സിപിഎം സംസ്ഥാന സമിതി അംഗവുമാണ് എം. ബി രാജേഷ്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പകരമായാണ് രാജേഷ് മന്ത്രിസഭയിലെത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിഞ്ജാ വാചകം ചൊല്ലി നൽകി. സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ. മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, മറ്റ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. എം.ബി രാജേഷിന്റെ വകുപ്പുകൾ മുഖ്യമന്ത്രി ഗവർണറെ പിന്നീട് അറിയിക്കും. സംസ്ഥാന സർക്കാരിലെ മന്ത്രിമാരിൽ വൻ അഴിച്ചു പണി നടക്കും.