കോട്ടയം: ഓണത്തിരക്കിനിടെ കോട്ടയം നഗരത്തിലെ റോഡ് കയ്യേറി തട്ടുകടക്കാർ. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ റോഡാണ് വൻ ഗതാഗതക്കുരുക്കിനിടെ തട്ടുകടക്കാർ കയ്യേറിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് തട്ടുകടക്കാർ തങ്ങളുടെ മേശയും, കസേരയും സാധനങ്ങളും റോഡിൽ നിരത്തിയത്. നാട്ടുകാരും പ്രദേശത്തെ ഓട്ടോക്കാരും ഇടപെട്ടിടും ഇവർ സാധനങ്ങൾ മാറ്റാൻ തയ്യാറായില്ല. ഒടുവിൽ പൊലീസ് കൺട്രോൾ റൂം വാഹനം എത്തിയാണ് റോഡ് കയ്യേറ്റം ഒഴിവാക്കിയത്.
കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന തട്ടുകടയാണ് റോഡ് കയ്യേറി കച്ചവടം നടത്തിയത്. സാധാരണ ദിവസങ്ങളിൽ ഇവർ റോഡിൽ മേശ അടക്കം വച്ചാണ് കച്ചവടം നടത്തുന്നത്. ഇതിനു സമാനമായ രീതിയിൽ തിരക്കേറിയ ചൊവ്വാഴ്ചയും ഇവർ റോഡിലേയ്ക്ക് ഇറക്കി വച്ച് കച്ചവടം ചെയ്തു. ഇതേ തുടർന്നു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ വൻ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധനങ്ങൾ ഇറക്കി വയ്ക്കുന്നത് കണ്ട് പൊലീസ് കൺട്രോൾ റൂം അധികൃതർ സ്ഥലത്ത് എത്തി. തുടർന്ന് തട്ടുകടയിലെ ജീവനക്കാരോടും സാധനങ്ങൾ ിന്നിലേയ്ക്കു മാറ്റി നിർത്താൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് സാധനങ്ങൾ മാറ്റി വയ്ക്കുകയായിരുന്നു. പല ദിവസങ്ങളിലും റോഡിലും സമാന രീതിയിൽ മേശ അടക്കം കയ്യേറ്റി വച്ചാണ് ഇവർ കച്ചവടം നടത്തുന്നതെന്നാണ് പരാതി. പൊലീസ് കൃത്യമായി പരിശോധിക്കണമെന്നുള്ള നിർദേശമാണ് ഉയരുന്നത്.