അഹ്മദി സൈന്റ്റ് പോൾസ് സി എസ്‌ ഐ ഇടവക പാരിഷ് ഡേ നടന്നു 

മംഗഫ് : അഹ്മദി സൈന്റ്റ് പോൾസ് സി എസ്‌ ഐ ഇടവകയുടെ 27 ആമത് പാരിഷ് ഡേ മംഗഫ് ഡ്‌ലൈറ്റിസ് ഓഡിറ്റോറിയത്തിൽ നടന്നു..  ഇടവക വികാരി റെവ. ബിനോയ് പി ജോസഫ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി അജയ് മോഹൻ സ്വാഗതം ആശംസിച്ചു, സൈന്റ്റ് പീറ്റേഴ്സ് സി എസ്‌ ഐ വികാരി റെവ സന്ദീപ് ഉമ്മൻ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്തു. ഓർത്തഡോൿസ്  കുമ്പനാട് അതിരൂപത വികാരി റെവ ജോമോൻ ചെറിയനോടൊപ്പം ഇടവകയെ പ്രതിനിധീകരിച്ച്‌ കൈക്കാരൻ ബാബു മാത്യു , സീനിയർ മെമ്പർ ജോസ് കെ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. 

ഇടവകയുടെ വൈസ് പ്രസിഡന്റ് മോഹൻ ജോർജ് കൃതജ്ഞത അറിയിക്കുകയും തുടർന്ന് സഭയിലെ വിവിധ സംഘടനകളുടെയും സൺ‌ഡേ സ്കൂൾ കുട്ടികളുടെയും കലാ പരിപാടികൾ അരങ്ങേറി.

Hot Topics

Related Articles