അപകടങ്ങൾ വർദ്ധിക്കുന്നു ; എരുമേലിയിൽ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി മോട്ടോര്‍ വാഹന വകുപ്പ്

എരുമേലി: ശബരിമല തീര്‍ഥാടനകാലത്ത് വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നടത്തി മോട്ടോര്‍ വാഹന വകുപ്പ്.കുത്തിറക്കവും, വളവുകളുമുള്ള പമ്പാ പാതയില്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിവിധ ഭാഷകളില്‍ അച്ചടിച്ച നോട്ടീസ് നല്‍കിക്കൊണ്ടായിരുന്നു ബോധവത്കരണം.

Advertisements

ഹൈകോടതിയുടെ നിര്‍ദേശപ്രകാരം വര്‍ധിക്കുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പി‍െന്‍റ നടപടി.ശബരിമലയിലേക്കുള്ള പാതകള്‍ ഇടുങ്ങിയതും അപകടകരമായ വളവും തിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞവയാണ്. സമീപകാലത്തുണ്ടായ അപകടങ്ങളെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തേതന്നെ കണമല, കണ്ണിമല, കരിങ്കല്ലുംമൂഴി ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍സ്ഥാപിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എരുമേലി സേഫ് സോണ്‍ കണ്‍ട്രോളിങ് ഓഫിസറായ ജോയന്‍റ് ആര്‍.ടി.ഒ ഷാനവാസ് കരീമി‍െന്‍റ നേതൃത്വത്തിലാണ് ബോധവത്കരണം നടത്തുന്നത്. എരുമേലി സേഫ് സോണ്‍ പട്രോളിങ് ടീമിലെ എം.വി.ഐമാരായ പി.ജി. സുധീഷ്, അനീഷ് കുമാര്‍, ജയപ്രകാശ്, എ.എം.വി.ഐമാരായ ഹരികൃഷ്ണന്‍, വിഷ്ണു വിജയ്, രഞ്ജിത്, അഭിലാഷ്, ഓഫിസ് സ്റ്റാഫുകളായ റെജി എ. സലാം, ജോബി ജോസഫ്, സേഫ് സോണി‍െന്‍റ താല്‍ക്കാലിക ഡ്രൈവര്‍മാരായ ബൈജു, ജേക്കബ്, അന്‍സാര്‍, ഷംനാസ് , നിസാം ബഷീര്‍, രാജീവ്, അനീഷ്, മനു മോന്‍, നിധീഷ് എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles