പയ്യന്നൂർ: മാത്തിൽ ചൂരലിൽ പെട്രോൾ പമ്പിലെ ഓഫീസ് മുറിയുടെ ഗ്രീൽസിൻ്റെ കമ്പി മുറിച്ചുമാറ്റി കവർച്ച. ചൂരൽ മുതലപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഐ.ഒ.ബി.യുടെ പെട്രോൾ പമ്പിലാണ് കവർച്ച നടന്നത്. ഓഫീസ് മുറിയിലെ മേശയിൽ സൂക്ഷിച്ച 37,000 രൂപ മോഷ്ടാക്കൾ കവർന്നു. ഇന്ന് രാവിലെ പെട്രോൾ പമ്പ് തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പെരിങ്ങോം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്. ഐ.പി.യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.പെട്രോൾ പമ്പ് ഉടമ കുറ്റൂരിലെ ആര്യമ്പള്ളി ഹൗസിൽ വിജയൻ്റെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു.
ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ നിരീക്ഷക്യാമറയിൽമോഷ്ടാക്കളായ രണ്ടു പേരുടെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്’
മാത്തിൽ ചൂരലിൽ പെട്രോൾ പമ്പിലെ കമ്പി മുറിച്ചു മാറ്റി കവർച്ച
Advertisements