ദുബായ്: ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ചാം നമ്ബറില്‍ ക്രീസിലിറങ്ങി 23 പന്തില്‍ 39 റണ്‍സടിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്.ശ്രീലങ്കക്കെതിരെ മൂന്ന് സിക്സ് പറത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ മത്സരത്തിനിറങ്ങുമ്ബോള്‍ 52 സിക്സുകളുമായി സഞ്ജുവും സാക്ഷാല്‍ ധോണിയും ഒപ്പത്തിനൊപ്പമായിരുന്നു.
പതിമൂന്നാം ഓവറില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ സിക്സിന് തൂക്കിയാണ് ധോണിയെ മറികടന്ന് 53 സിക്സുകളുമായി സഞ്ജു ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരിലെ സിക്സര്‍ വേട്ടക്കാരില്‍ നമ്ബര്‍ വണ്ണായത്. ഹസരങ്കയുടെ അടുത്ത ഓവറിലും സിക്സ് നേടിയ സഞ്ജു ഷനകയ്ക്കെതിരെയും സിക്സ് അടിച്ചാണ് മൂന്ന് സിക്സുകള്‍ തികച്ചത്. ഷനകയെ സിക്സ് അടിച്ചതിന് പിന്നാലെ മറ്റൊരു സിക്സിനായുള്ള ശ്രമത്തില്‍ 23 പന്തില്‍ 39 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
48 ഇന്നിംഗ്സുകളില്‍ നിന്നാണ് സഞ്ജു 53 സിക്സ് പറത്തി ധോണിയെ മറികടന്നത്. ധോണിയാകട്ടെ 85 ഇന്നിംഗ്സില്‍ നിന്നാണ് 52 സിക്സുകള്‍ സ്വന്തമാക്കിയത്. റിഷഭ് പന്താണ് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 66 ഇന്നിംഗ്സുകളില്‍ നിന്ന് റിഷഭ് പന്ത് നേടിയത് 44 സിക്സ്. ഇഷാന്‍ കിഷനാണ് നാലാം സ്ഥാനത്തുള്ളത്. 32 ഇന്നിംഗ്സുകളില്‍ നിന്ന് 32 സിക്സുകളാണ് ഇഷാന്‍ കിഷന്‍ നേടിയത്.


