കോട്ടയം: ഗുരുസ്മൃതി ഗ്ലോബൽ വിഷൻ ന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് മുതൽ കന്നി ഒമ്പത് വരെ ഉള്ള ശ്രീനാരായണ മാസാചരണത്തിനു ദിവ്യശ്രീ ബോധാനന്ദ സ്വാമികളുടെ 98-മത് സമാധിദിനാചരണത്തോടുകൂടി സമാപനമായി. എസ്.എൻ.ഡി.പി.യോഗം 148 നമ്പർ പുതുപ്പള്ളി ശാഖയുടെയും ഗുരുസ്മൃതി ഗ്ലോബൽ വിഷൻ ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന #ബോധാനന്ദബസ്മൃതിയോടുകൂടിയാണ് ഈ വർഷത്തെ ശ്രീനാരായണ മാസാചരണത്തിനു സമാപനമായത്.
Advertisements
ശാഖ പ്രസിഡന്റ് കെ.എം.ശശി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗുരുധർമ്മ പ്രഭാഷകൻ വിജയലാൽ നെടുങ്കണ്ടം ബോധാനന്ദസ്വാമി അനുസ്മരണം നടത്തി.


