കോട്ടയം: അച്ചായൻസ് ഗോൾഡിന്റെ 37 ആമത് ഷോറൂം കറുകച്ചാലിൽ സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്നു ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപം തെളിയിക്കും. പുതുവത്സര ദിനമായ ജനുവരി ഒന്നിന് വൈകിട്ട് അഞ്ചിനാണ് ആഘോഷപൂർവമായ ഉദ്ഘാടന ചടങ്ങ് നടക്കുക. കറുകച്ചാൽ മണിമല റോഡിലെ ശ്രീനികേതൻ ട്രഷർ ബിൽഡിംങിലാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ വീതം സമ്മാനമായി ലഭിക്കും. കോട്ടയം , പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ , എറണാകുളം ജില്ലകളിലായാണ് അച്ചായൻസ് ഗോൾഡിന് 37 ഷോറൂമുകളുള്ളത്.
Advertisements


