പാപ്പരാസി സംസ്‍കാരത്തില്‍ ഇന്ത്യൻ ചലച്ചിത്ര താരങ്ങള്‍ വലിയ സമ്മര്‍ദ്ദം നേരിടാറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടാകാറുണ്ട്. വസ്‍ത്രധാരണത്തിന്റ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലും താരങ്ങള്‍ വിമര്‍ശിക്കപ്പെടുക പതിവാണ്. വിമാനത്താവളങ്ങളിലടക്കം മികച്ച വസ്‍ത്രധാരണത്തില്‍ വരാൻ താരങ്ങള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് ലുക്ക് സമ്മര്‍ദ്ദം താൻ ഏറ്റെടുക്കാറില്ലെന്ന് വാമിഖ ഗബ്ബി വ്യക്തമാക്കുന്നു.
പാപ്പരാസികള്‍ വിമാനത്താവളത്തില്‍ നിന്നുള്ള താരങ്ങളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കാറുണ്ട്. അത് വലിയ ഹിറ്റാകാറുമുണ്ട്. എയര്‍പോര്‍ട്ട് ലുക്ക് സമ്മര്‍ദം എടുക്കാറില്ലെന്നാണ് തെന്നിന്ത്യൻ താരം വാമിഖ വ്യക്തമാക്കുന്നത്. ഞാൻ എനിക്കായി വസ്‍ത്രം ധരിക്കുന്നു. ചെറിയ കാലത്തേയ്‍ക്കേ ജീവിതം ഉള്ളൂ. എനിക്ക് ഇഷ്‍ടമുള്ള വസ്‍ത്രങ്ങള്‍ ഞാൻ ദിവസവും ധരിക്കും. അതില്‍ എനിക്ക് സമ്മര്‍ദ്ദമില്ല,അതിന് ആരും ശ്രമിക്കരുത് എന്നും വാമിഖ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചാബി കുടുംബത്തില്‍ ജനിച്ച വാമിഖ ബോളിവുഡിലൂടെയാണ് നടിയായി അരങ്ങേറുന്നത്. ജാബ് വി മെറ്റെന്ന ആദ്യ ചിത്രത്തില്‍ ചെറിയ ഒരു വേഷമായിരുന്നു വാമിഖയ്‍ക്ക്. പഞ്ചാബിയിലും വാമിഖ സജീവമായിരുന്നു. തമിഴകത്തും വാമിഖ വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ വാമിഖ ഗബ്ബിയുടെ ആദ്യ ചിത്രം ഗോദ ആണ്. ഗോദ ബേസില്‍ ജോസഫ് ആണ് സംവിധാനം ചെയ്‍തത്. ടൊവിനോ തോമസ് നായകനുമായി എത്തി. അദിതി സിംഗ് എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ വാമിഖ ഗബ്ബിക്ക്. ഗോദ്ദയിലൂടെ ശ്രദ്ധയാകര്‍ഷിക്കാൻ വാമിഖ ഗബ്ബിക്കായിരുന്നു.
തുടര്‍ന്ന് പൃഥ്വിരാജ് നായകനായി വന്ന ചിത്രം നയനിലും വാമിഖ പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്‍ത നയനില്‍ പ്രധാന മറ്റ് കഥാപാത്രങ്ങളായി വിശാല്‍ കൃഷ്‍ണ, അലോക് കൃഷ്‍ണ തുടങ്ങിയവര്‍ക്ക് പുറമേ, പ്രകാശ് രാജ്, മംമ്ത മോഹൻദാസ്, അമല്‍ഡാ ലിസ്, ഉദയ് ചന്ദ്ര, ടോണി ലൂക്ക്, രാഹുല്‍ മാധവ്, ആദില്‍ ഇബ്രാഹിം എന്നിവരുമുണ്ട്.