സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി…ഏജന്റിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു…

മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജന്റിലിലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്.

Advertisements

മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 നാണ് ലോകവ്യാപകമായി റിലീസ് ചെയ്യുക. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്. സുരേന്ദർ റെഡ്ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.

സാക്ഷി വൈദ്യ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

Hot Topics

Related Articles