ആലപ്പുഴയിൽ വീണ്ടും നഗ്‌നതാ വിവാദം : ലോക്കൽ കമ്മിറ്റി  അംഗത്തിന്റെ ഭാര്യയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി 

ആലപ്പുഴ : ലഹരിക്കടത്ത് നഗ്ന വീഡിയോ വിവാദത്തിന് പിന്നാലെ ആലപ്പുഴ സി പി എമ്മിൽ വീണ്ടും അശ്ലീല വിവാദം. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ  ആലപ്പുഴയിൽ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി.

Advertisements

കളപ്പുര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പ്രകാശനെതിരെയാണ് നടപടി. എൽ.സി അംഗത്തിന്റെ പരാതിപ്രകാരം കൊമ്മാടി ലോക്കൽ കമ്മിറ്റിയാണ് നടപടിയെടുത്തത്. രണ്ടാഴ്ചയ്ക്ക് മുൻപ് നൽകിയ പരാതിയിൽ നടപടിയുണ്ടായത് കഴിഞ്ഞ ദിവസം.

Hot Topics

Related Articles