വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പരസ്പരം കൈമാറി : 5 വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ :
ചെങ്ങന്നൂരിൽ ഐ ടി ഐ വിദ്യാർഥിനിയുടെ ചിത്രം മോർഫ് ചെയ്ത് പരസ്പരം കൈമാറിയെന്ന കേസിൽ 5 വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗവ. ഐ ടി ഐ വിദ്യാർത്ഥിനിയുടെ ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് . ഹോർട്ടികൾച്ചർ ഒന്നാം വർഷ വിദ്യാർത്ഥികളായ നന്ദു (20), ആദർശ് മധു (19), അമൽ രഘു (19), അജിത്ത് പ്രസാദ് (18), അതുൽ ഷാബു (19) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതി നന്ദു പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ഫോട്ടോ എടുത്ത് ഇന്റർനെറ്റിൽനിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് രണ്ടാം പ്രതിക്ക് സമൂഹമാധ്യമം വഴി കൈമാറി. തുടർന്ന് മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പെൺകുട്ടി പ്രിൻസിപ്പൽ മുഖാന്തരം പൊലീസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Hot Topics

Related Articles