ആശുപത്രിയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയെ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; സംഭവം ഇടുക്കിയിൽ

ഇടുക്കി: ആശുപത്രിയിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയെ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്ത് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
പുലർച്ചെ 4.30 ഓടെ കുളത്രക്കുഴിയിൽ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവിൽ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ  തോട്ടിലേയ്ക്ക്  മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisements

Hot Topics

Related Articles