കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 മുതല്‍ നടത്തുന്ന സ്പെഷ്യല്‍ പോളിംഗുമായി ബന്ധപ്പെട്ട് ദിവസം 1650 രൂപാ വേതനത്തില്‍ ജോലിചെയ്യാന്‍ താല്പര്യമുള്ള വീഡിയോഗ്രാഫര്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. പാലാ-23,കടുത്തുരുത്തി-24,വൈക്കം-13, ഏറ്റുമാനൂര്‍-20, കോട്ടയം-15, പുതുപ്പള്ളി-20, ചങ്ങനാശേരി-15,കാഞ്ഞിരപ്പള്ളി-19,പൂഞ്ഞാര്‍-16 എന്നിങ്ങനെയാണ് ആവശ്യമുള്ള വീഡിയോഗ്രാഫര്മാരുടെ എണ്ണം. താല്പര്യമുള്ളവര് 27ന് ഉച്ചകഴിഞ്ഞ് മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലോ 0481 2560085 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടണം.
Advertisements

