മുഖ്യമന്ത്രിയാകാൻ സുനിത തയ്യാറെടുക്കുന്നെന്ന് കേന്ദ്ര മന്ത്രി; കെജ്രിവാളിന് പിന്തുണയർപ്പിക്കാൻ തുടക്കമിട്ട് എഎപിയും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണയർപ്പിക്കാൻ വാട്സ്‌ആപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. കെജ് രിവാളിന് ആശിർവാദം എന്ന് പേരിട്ടിരിക്കുന്ന പ്രചാരണത്തില്‍, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്ക് 8297324624 എന്ന നമ്പറിലേക്ക് വാട്സ്‌ആപ്പ് സന്ദേശമയക്കാം. കെജ്രിവാളിന്റെ ഭാര്യ സുനിതാ കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. നമ്പറിലേക്ക് അനുഗ്രഹങ്ങളും പ്രാർഥനകളും അയക്കാം. അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നതെന്തും പങ്കുവെക്കാം. അയക്കുന്ന ഓരോ മെസേജും അദ്ദേഹത്തിനടുത്ത് എത്തും.

അത് വായിക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷമാവും. അദ്ദേഹത്തിന് സന്ദേശമയക്കാൻ നിങ്ങള്‍ ആം ആദ്മി പാർട്ടിക്കാരനാവണമെന്നില്ലെന്നും സുനിത പറഞ്ഞു. നിരവധി ആളുകള്‍ തന്നെ ഫോണില്‍ വിളിക്കുന്നുണ്ടെന്നും കെജ്രിവാളിന്റെ മോചനത്തിനായി ഉപവാസം അനുഷ്ഠിക്കുന്നുണ്ടെന്ന് ആളുകള്‍ അറിയിച്ചുവെന്നും അവർ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് കെജ്രിവാളിന്റെ സമയം അവസാനിക്കാറായെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. കെജ്രിവാളിന്റെ ഭാര്യ മുഖ്യമന്ത്രി സ്ഥാനത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Hot Topics

Related Articles