കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് : പരിക്കേറ്റവർ രക്ഷപെട്ടത് അത്ഭുതകരമായി 

കോട്ടയം : ആർപ്പൂക്കര വില്ലൂന്നിയിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച രണ്ട് പേർക്ക് പരിക്ക്. മാന്നാനം സ്വദേശികളായ രണ്ടു പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആർപ്പൂക്കര വില്ലൂന്നി ജംഗ്ഷനിലായിരുന്നു അപകടം.

Advertisements

കോട്ടയം ഭാഗത്തുനിന്നും ടോറസ് ലോറി എതിർ ദിശയിൽനിന്നെത്തിയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ വീണ സ്കൂട്ടർ യാത്രക്കാർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സ്കൂട്ടറിന് പിന്നിലിരുന്ന ആളുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Hot Topics

Related Articles