ചെന്നൈ :പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിൽ. ഭർത്താവിന് സംശയം തോന്നി ഫോൺ പരിശോധിച്ചതോടെ ഭയാനക സത്യം പുറത്തുവന്നു.കേളമംഗലം ചിന്നാട്ടി സ്വദേശിനി എസ്. ഭാരതി (26) സ്വവർഗ പങ്കാളി സുമിത്ര (20)തുമാണ് അറസ്റ്റിലായത്. ഇരുവരുടെയും വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയതിനെ തുടര്ന്നാണ് കേസ് വെളിവായത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിൻ്റെ കാൽത്തളയുടെ ചിത്രം സുമിത്രക്ക് അയച്ചുകൊണ്ട് ‘ശല്യം ഒഴിഞ്ഞു’ എന്ന സന്ദേശമാണ് ഭാരതി അയച്ചതെന്ന് പൊലീസ് പറഞ്ഞു.സുമിത്രയുടെ നിർദേശപ്രകാരമാണ് കൊലപാതകം നടന്നതെന്ന് ഭാരതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഇരുവരുടെയും ബന്ധം വെളിവാക്കുന്ന നിരവധി റീലുകളും സ്വകാര്യ നിമിഷങ്ങളുടെയും ചിത്രങ്ങളും പൊലീസ് ഭാരതിയുടെ ഫോണിൽ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.ഭാരതിക്ക് രണ്ടു പെൺമക്കളുണ്ട്. അഞ്ച് മാസം മുമ്പാണ് ആൺകുഞ്ഞ് പിറന്നത്. നവംബർ 4-ന് മുലപ്പാൽ കൊടുക്കുന്നതിനിടെ കുഞ്ഞ് മരിച്ചതായി ഭാരതി ഭർത്താവ് സുരേഷിനോട് പറഞ്ഞിരുന്നു. കുഞ്ഞിന്റെ മൃതദേഹം അതേ ദിവസം സംസ്കരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുലപ്പാൽ തലയിൽ കയറിയതുകൊണ്ടാണ് മരണമെന്ന് അവർ പറഞ്ഞതും ഭർത്താവത് വിശ്വസിക്കുകയുയായിരുന്നു.എന്നാൽ പിന്നീട് ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുരേഷ്, ഭാരതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് സുമിത്രയോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും കണ്ടത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഭാരതിയും സുമിത്രയും തമ്മിൽ അകലം വന്നത്.
ബന്ധം തുടരണമെങ്കിൽ കുഞ്ഞിനെ ഇല്ലാതാക്കണമെന്നായിരുന്നു സുമിത്രയുടെ ആവശ്യം.അതനുസരിച്ച്, ഭാരതി കുഞ്ഞിനെ മുലപ്പാൽ കൊടുക്കുന്നതിനിടെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു എന്ന് അന്വേഷണത്തിൽ വെളിവായി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു.ഇരുവരെയും അറസ്റ്റ് ചെയ്ത് ധർമപുരി ജയിലിൽ റിമാൻഡ് ചെയ്തു.


