കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേയ്ക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടം ; കോട്ടയം ജില്ലയിൽ ഡിസംബർ ഒൻപതിന് തിരഞ്ഞെടുപ്പ്; ഡിസംബർ ഒൻപതിനും 11 നുമായി തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും. ഡിസംബർ ഒൻപതിനും, 11 നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി , എറണാകുളം ജില്ലയിൽ ഡിസംബർ ഒൻപതിന് വോട്ടെടുപ്പ്. ബാക്കിയുള്ള ഏഴു ജില്ലകളിൽ ഡിസംബർ 11 ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കും. ഡിസംബർ 13 നാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇലക്ഷൻ നടക്കുക. വിജ്ഞാപനം നവംബർ 14 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21 വെള്ളി. സൂക്ഷ്മപരിശോധന 22 ശനിയാഴ്ച. പിൻവലിക്കാനുള്ള അവസാന തീയതി 24 തിങ്കളാഴ്ച. വോട്ടെടുപ്പ് നടത്തുന്ന തീയതി

Advertisements

2.84 കോടി വോട്ടർമാരാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. 1249 റിട്ടേണിംങ് ഓഫിസർമാരും, 180000 ഉദ്യോഗസ്ഥരുമാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ഉണ്ടാകുക. 2841 പ്രവാസികളാണ് വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 33746 പോളിംങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ഒപ്പം മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വരും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആണ് ഉള്ളത്. മട്ടന്നൂർ ഒഴികെയുള്ള 1199 സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 നഗരസഭകൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി 70000 പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് എമ്പാടുമായും നിയോഗിക്കും. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിൽ ഇരിക്കുന്ന മന്ത്രിമാരും ജനപ്രതിനിധികളും പുതിയ പ്രഖ്യാപനങങ്ങൾ നടത്താൻ പാടില്ല. വ്യാജ വാർത്ത തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കും. വോട്ടെടുപ്പ് നടക്കുന്നതിനു 48 മണിക്കൂർ മുൻപ് മദ്യനിരോധനം പ്രഖ്യാപിക്കും. വോട്ടെണ്ണൽ ദിവസവും മദ്യം നിരോധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമപഞ്ചായത്തിൽ 25000 രൂപയും, ബ്ലോക്കിലും നഗരസഭയിലും 75000 രൂപയും, ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും ഒന്നര ലക്ഷം രൂപയുമാണ് സ്ഥാനാർത്ഥികൾക്ക് ചിലവഴിക്കാവുന്ന തുക. വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. രാവിലെ ഏഴിനു വോട്ടെടുപ്പ് തുടങ്ങും മുൻപ് മോക് പോളും നടക്കും. കേന്ദ്ര തിരിച്ചറിയൽ കാർഡ്, ഡ്രൈവിംങ് ലൈസൻസ്, പാൻകാർഡ്, പാസ്‌പോർട്ട്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, ആറ് മാസം മുൻപ് ബാങ്കിൽ നിന്നും എടുത്ത പാസ് ബുക്ക് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിച്ച് വോട്ട് ചെയ്യാം. സർക്കാർ പൊതുമേഖലാ ജീവനക്കാർക്ക് അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധിയോ വോട്ട് ചെയ്യുന്നതിനുള്ള അനുമതിയോ നൽകണം. വിജ്ഞാപന തീയതി മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 നും മൂന്നിനും ഇടയിലാണ് പത്രിക സമർപ്പിക്കാവുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ് പൂർത്തിയായവർ ആകണം സ്ഥാനാർത്ഥികൾ.

Hot Topics

Related Articles