രാജസ്ഥാൻ: ജനിച്ച 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കുഞ്ഞ് ഉണ്ടായ ഉടൻ വായയിൽ കല്ല് തിരുകി ഉപേക്ഷിച്ച് എന്നാണ് അമ്മയുടെ മൊഴി. മൊഴി പ്രകാരം, കുഞ്ഞ് അവിഹിതബന്ധത്തിൽ പിറന്നതാണ് ഇവരെ ഈ കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാകുന്നത്.രണ്ടു ദിവസങ്ങൾക്ക് മുൻപാണ് നവജാതശിശുവിനെ ഭിൽവാരയിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം അമ്മയെയും മുത്തച്ഛനെയും പൊലീസ് ചോദ്യം ചെയ്തു.19 ദിവസം പ്രായമുള്ള കുഞ്ഞിനെ കുറ്റിക്കാട്ടിൽ അതിദാരുണമായ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ പുറത്ത്കേൾക്കാതിരിക്കാനാണ് ഇവർ ഇങ്ങനെ ചെയ്തതെന്നും ചോദ്യംചെയ്യലിൽ അമ്മ വ്യക്തമാക്കിയിട്ടുണ്ട് .അവിഹിത ബന്ധത്തിലൂടെ യുവതി ഗർഭിണിയായിരുന്നുവെന്നും, മറ്റാരും കാര്യങ്ങൾ അറിയാതിരിക്കാൻ പിതാവിനൊപ്പം ബുണ്ടി എന്ന സ്ഥലത്ത് വ്യാജ വിവരങ്ങൾ നൽകി ഒറ്റമുറിയിലായിരുന്നുവെന്നും പ്രസവം എന്നും പൊലീസ് അറിയിച്ചു. പ്രസവം മുറിയിൽ നടന്നതിനു ശേഷം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ വായിൽ കല്ല് കുത്തി ഉപേക്ഷിക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് ഭിൽവാർ എസ്.പി. ധർമേന്ദ്ര സിംഗ് യാദവ് വ്യക്തമാക്കി.
കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തിയിട്ടുണ്ട്. കുറ്റിക്കാട്ടിൽ കുഞ്ഞിനെ കണ്ടത് ഒരു തൊഴിലാളിയാണ്; ഉടൻ തന്നെ പോലീസിനെ അറിയിച്ചു. കുഞ്ഞിനെ മന്ദൽഗർഹ് മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിശു ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ആശുപത്രിയിൽ തുടരുകയാണ്. മുഖത്ത് കല്ല് കുത്തിക്കയറ്റിയതിനാൽ കടുത്ത മുറിവുകൾ ഉണ്ടായിട്ടുണ്ട്, ശിശുരോഗ വിദഗ്ധ ഡോക്ടർ ഇന്ദ്രസിംഗ് അറിയിച്ചു. ഡോക്ടർമാർ ആരോഗ്യ നിലയിൽ പുരോഗതി പ്രതീക്ഷിക്കുന്നു.


