ദുബായ്: രണ്ടു ടീമിലെയും ബാറ്റർമാർ വളരെയധികം കഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മത്സരത്തിൽ നിർണ്ണായകമായത് ഇന്ത്യൻ ഓപ്പണർ അഭിഷേകിന്റെ നിർണ്ണായക വെടിക്കെട്ട്. ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായതും അഭിഷേകിന്റെ വെടിക്കെട്ടായിരുന്നു. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിംങിന്റെയും കുൽദീപിന്റെ മൂന്നു വിക്കറ്റ് വേട്ടയുടെയും മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ 41 റണ്ണിന് തകർത്ത് ഏഷ്യാക്കപ്പിന്റെ ഫൈനൽ ഉറപ്പിച്ചത്. സ്‌കോർ : ഇന്ത്യ – 168/6. ബംഗ്ലാദേശ് 127.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ബാറ്റിംങ് ഏറെ ദുഷ്‌കരമാകുമെന്ന് പ്രതീക്ഷിച്ച പിച്ചിൽ വെടിക്കെട്ട് തുടക്കമാണ് അഭിഷേകും ( 37 പന്തിൽ 75) ഗില്ലും (19 പന്തിൽ 29) ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. 6.2 ഓവറിൽ 77 റൺ കൂട്ടിച്ചേർത്താണ് ഈ സഖ്യം പിരിഞ്ഞത്. ഗില്ലിനെ റിഷാദ് ഹൊസൈന്റെ പന്തിൽ ടസ്‌കിൻ ഹസൻ പിടിച്ചാണ് പുറത്താക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ശിവം ദുബൈ (2), സൂര്യകുമാർ യാദവ് (5) എന്നിവർ പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. വിക്കറ്റുകൾ ഒരു വശത്ത് വീണപ്പോഴും അടിച്ചു തകർത്ത അഭിഷേകിന്റെ വിക്കറ്റ് ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. അഭിഷേക് പുറത്തായ ശേഷം ക്രീസിൽ എത്തിയതിൽ ഹാർദിക് മാത്രമാണ് (38) ഇന്ത്യയ്ക്ക് അൽപമെങ്കിലും സംഭാവന നൽകിയത്. തിലക് വർമ്മ (ഏഴു പന്തിൽ അഞ്ച്) നിരാശപ്പെടുത്തി. 15 പന്തിൽ 10 റൺ എടുത്ത് അക്‌സർ പട്ടേൽ പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈൻ രണ്ടും, മുഹമ്മദ് സൈഫുദീൻ, തൻസീം, നസും എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ബംഗ്ലാദേശിനെ രണ്ടാം ഓവറിൽ തന്നെ ബുംറ ഞെട്ടിച്ചു. സ്‌കോർ ബോർഡിൽ നാല് റൺ മാത്രമുള്ളപ്പോൾ ഓപ്പണർ തൻസിദ് ഹസൻ (1) പുറത്ത്. ബുംറയുടെ പന്തിൽ ശിവം ദബൈയ്ക്കായിരുന്നു ക്യാച്ച്. രണ്ടാം വിക്കറ്റിൽ സെയ്ഫ് ഹസനും (51 പന്തിൽ 69) പർവേസ് ഹൊസൈനും (21) ചേർന്ന് 42 റണ്ണിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ബുംറയെ തുടർച്ചയായി ബൗണ്ടറിയടിച്ച് സെയ്ഫ് ഇന്ത്യയെ വെല്ലുവിളിക്കുക വരെ ചെയ്തു. എന്നാൽ, പർവേസിനെ പുറത്താക്കിയ കുൽദീപ് യാദവ് ബംഗ്ലാ ഭീഷണി അൽപമൊന്ന് കുറച്ചു.
എന്നാൽ, ഒരു വശത്ത് ആക്രമിച്ചു കളിച്ച സെയ്ഫ് വിക്കറ്റ് വീഴ്ചയിലും ബംഗ്ലാദേശ് പ്രതീക്ഷ കാത്തു. ഹിദ്രോയി (7) പട്ടേലിനു മുന്നിലും ഷമിം ഹൊസൈൻ (0) വരുണിനു മുന്നിലും വീണപ്പോൾ, ജക്കീർ അലി (4) റണ്ണൗട്ടായി. മുഹമ്മദ് സെയ്ഫുദിനെ (4) വരുൺ വീഴ്ത്തിയപ്പോൾ, തുടർച്ചയായ പന്തുകളിൽ റിഷാദ് ഹൊസൈനെയും (2), തൻസീം ഹസനെയും (0) കുൽദീപാണ് പുറത്താക്കിയത്. കളിയിൽ ഇന്ത്യയ്ക്ക് ഏറ്റവും വെല്ലുവിളി ഉയർത്തിയ സെയ്ഫിനെ ബുംറത ന്നെ പുറത്താക്കി. അക്‌സർ പട്ടേൽ ബൗണ്ടറിയ്ക്കരികിൽ നിന്ന് മനോഹരമായി ക്യാച്ചെടുക്കുകയായിരുന്നു. അവസാന വിക്കറ്റായി മുസ്തിഫുർ റഹ്മാനെ തിലക് വർമ്മയും വീഴ്ത്തി. കുൽദീപ് മൂന്നും, ബുംറയും, വരുണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സറിനും തിലകിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.


