ഏറ്റുമാനൂർ: യുഡിഎഫ് അതിരമ്പുഴ പഞ്ചായത്ത് സെൻട്രൽ വാർഡ് തിരഞ്ഞെടുപ്പ് കുടുംബസംഗമം നവംബർ 20 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഏറ്റുമാനൂർ അൽഫോൺസാ റോഡിലെ സ്‌കറിയ സെബാസ്റ്റിയൻ സ്രാമ്പിക്കലിന്റെ വസതിയിൽ നടക്കും. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്ലീം ലീഗ് നേതാക്കളായ അസീസ് ബഡായിയിൽ, അസീസ് കുമാരനല്ലൂർ എന്നിവർ പങ്കെടുക്കും. അതിരമ്പുഴ പഞ്ചായത്ത് ഒൻപതാം വാർഡ് സെൻട്രൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫനീസാ സുധീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.
Advertisements


