തിരുവനന്തപുരം :49-ാമത് വയലാർ സാഹിത്യ അവാർഡ് എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് ഈ വർഷത്തെ അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങിയതാണ് പുരസ്കാരത്തുക.ടി.ഡി. രാമകൃഷ്ണൻ, എൻ.പി. ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കമ്മിറ്റിയുടെ അധ്യക്ഷൻ പെരുമ്പടവം ശ്രീധരൻ തിരുവനന്തപുരം വച്ച് പുരസ്കാരം പ്രഖ്യാപിച്ചു.ഒക്ടോബർ 27-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പുരസ്കാരത്തെക്കുറിച്ച് പ്രതികരിക്കുമ്പോൾ, “ഇത് ഒരു പ്രചോദനവും ഉത്തരവാദിത്തവുമാണ്,” എന്ന് ഇ. സന്തോഷ് കുമാർ പറഞ്ഞു.
Advertisements


