അയർക്കുന്നം ഒറവയ്ക്കലിലെ മൂന്നു കടകളിൽ മോഷണം; കടകളിൽ നിന്നും പണം നഷ്ടമായതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം: അയർക്കുന്നം ഒറവയ്ക്കലിലെ മൂന്നു കടകളിൽ മോഷണം. ബുധനാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമാണ് കടകളിൽ മോഷണം നടന്നതെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയർക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു. അയർക്കുന്നം ഒറവയ്ക്കലിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് പെയിന്റ് കട, ഇതിനു സമീപത്തു തന്നെ പ്രവർത്തിക്കുന്ന സ്പാർട്ട് ഓട്ടോ പാട്‌സ്, ഫർദീസ ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്.

Advertisements

രാവിലെ കട തുറക്കാൻ ഉടമയും ജീവനക്കാരും എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സെന്റ് ജോർജ് പെയിന്റ് കടയിൽ നിന്നും 2500 രൂപ നഷ്്്ടമായിട്ടുണ്ട്. മറ്റ് കടകളിൽ നിന്നും പണം നഷ്്ടമായോ എന്ന് വ്യക്തമല്ല. കടകളിൽ പരിശോധന നടത്തിയിട്ടുണ്ട്. സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. സിസിടിവി ക്യാമറ മുകളിലേയ്ക്കു തിരിച്ച് വച്ച ശേഷമാണ് എല്ലാ കടകളിലും മോഷ്ടാവ് മോഷണം നടത്തിയത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയർക്കുന്നം എസ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles