ഇടറിയ കാലുകൾ; ബദരി പുനലൂരിന്റെ കവിത വായിക്കാം

കവിത

ബദരി പുനലൂർ

എന്ത് ഞാൻ എഴുതേണ്ടും..
എന്ത് ഞാൻ പറയേണ്ടും..
എന്ത് ഞാൻ ഓർക്കേണ്ടും..
എന്ത് ഞാൻ കേൾക്കേണ്ടും..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറിയില്ല എവിടെയോ
ഇടറിയ കാലുകൾ..
മനസ്സിൽ കൊളുത്തിട്ടു
വലിച്ചിടുന്നെന്ന പോൽ..
ഇടറാതെ പിടയാതെ
ഇതളറ്റുവീഴാതെ..
എന്നെന്നുമെന്നുടെ
ജീവിത പാതയിൽ..
ഇരവായി പകലായി
പൂമരത്തണലായി
വന്നു തലോടി
ഉണർത്തിടൂ എന്നെനീ….

അന്നു നാം പാകിയ
പ്രണയത്തിൻ വിത്തുകൾ
ഇത്രമേൽ ആഴത്തിൽ
വേരൂന്നുമെന്നോർത്തില്ല..
നാംകണ്ട സ്വപ്നത്തിൻ
പൂമരച്ചെടികളും
ഇത്രമേൽ പൂക്കളാൽ
നിറയുമെന്നോർത്തില്ല..
ഏതോ കനൽ കാറ്റ്
വീശി ഒരിതൾ പോലും
വാടിക്കൊഴിയുന്ന
തോർക്കാൻ കരുത്തില്ല…

ഓർമയിൽ നീ നിറഞ്ഞൊഴുകുന്നു
പുഴപോലെ..
നീ മൂളും കാവ്യശകലങ്ങൾ
തിരപോലെ..
ആർദ്രമാം നിൻസ്‌നേഹ
സ്പർശന കുളിരിനായ്
കാത്തിരിക്കുന്നു ഞാൻ
എന്നുമീ തീരമിൽ…
ഈ തീരമാണെന്റെ
മോഹപ്രതീക്ഷകൾ
കാതോർത്തിടുന്നു ഞാൻ
നിന്റെ കാലൊച്ചകൾ…

Hot Topics

Related Articles