പൊതുമേഖലയിൽ ഇനി മൂന്ന് ബാങ്കുകൾ മാത്രം; വൻ ലയന പദ്ധതിയുമായി ധനമന്ത്രാലയം

ന്യൂഡൽഹി :പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് വീണ്ടും കുതിപ്പ്. ധനമന്ത്രാലയം ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിപ്രകാരം, ഇനി മൂന്നു പൊതുമേഖലാ ബാങ്കുകൾ മാത്രമേ രാജ്യത്ത് നിലനിൽക്കൂ. ഈ സാമ്പത്തിക വർഷം തന്നെയാണ് നടപടികൾ ആരംഭിക്കാനിരിക്കുന്നത്.ഇന്ത്യയിലെ ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ മുൻനിര 20 ബാങ്കുകളുടെ പട്ടികയിൽ എങ്കിലും രണ്ടു ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളെ എത്തിക്കുക എന്നതാണ് നീക്കത്തിന് പിന്നിലെ ലക്ഷ്യം.റിപ്പോർട്ടുകൾ പ്രകാരം, നിലവിലുള്ള പൊതുമേഖലാ ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), കനറാ ബാങ്ക് എന്നീ മൂന്നു സ്ഥാപനങ്ങളിലേക്കായി ലയിപ്പിക്കാനാണ് ആലോചന.

Advertisements

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിലേക്കും ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്കിലേക്കും, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിലേക്കുമാണ് ലയിപ്പിക്കാനുള്ള നീക്കം.ലയനത്തോടെ വൻതോതിലുള്ള വായ്പകളും അടിസ്ഥാനസൗകര്യ പദ്ധതികൾക്കും ആവശ്യമായ ധനസഹായവും ഉറപ്പാക്കാൻ ബാങ്കുകൾക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകത്തിലെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ നിലവിൽ എസ്ബിഐയ്ക്ക് 47-ാം സ്ഥാനമാണുള്ളത്. പട്ടികയിലെ ആദ്യ നാല് സ്ഥാനങ്ങളിലും ചൈനീസ് ബാങ്കുകളാണ്.ഇതിനു പുറമേ, കനറാ എച്ച്എസ്ബിസി, കനറാ റൊബെകോ തുടങ്ങിയ കനറാ ബാങ്ക് അനുബന്ധ കമ്പനികളുടെ ഐപിഒയും അടുത്തിടെ പുറത്തിറങ്ങും.2017-ലാണ് ബാങ്ക് ലയനപ്രക്രിയ ആദ്യമായി ആരംഭിച്ചത്. 2019-ൽ നടന്ന രണ്ടാം ഘട്ട ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു. പുതിയ പദ്ധതി നടപ്പാക്കിയാൽ അത് മൂന്നു ബാങ്കുകളാക്കി ചുരുങ്ങും.

Hot Topics

Related Articles