ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം : ഹൈലൈഫ് വിഷന്‍ അവാര്‍ഡ് സ്വന്തമാക്കി ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്’

ബുസാന്‍: ദക്ഷിണകൊറിയയിലെ ബുസാനില്‍ വെച്ച്‌ നടക്കുന്ന 2025 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഹൈലൈഫ് വിഷന്‍ അവാര്‍ഡ് സ്വന്തമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്’.അന്‍ഷുല്‍ ചൗഹാന്റെ ‘ടൈഗര്‍’ എന്ന ചിത്രത്തോടൊപ്പം പുരസ്‌കാരം പങ്കിട്ടു.

Advertisements

ഡല്‍ഹിയില്‍ സാമ്ബത്തിക, താമസ പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മലയാളി ദമ്ബതികളുടെ കഥയാണ് ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്’ പറയുന്നത്. 2025-ലെ ബുസാന്‍ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷന്‍ വിഭാഗത്തിലെ മികച്ച സിനിമകളെ ആദരിക്കുന്ന ഹൈലൈഫ് വിഷന്‍ അവാര്‍ഡ്, പുതിയ ശബ്ദങ്ങളെയും ധീരമായ സിനിമാ കാഴ്ചപ്പാടുകളെയും പ്രോത്സാഹിപ്പിക്കുന്നു. ഈ അംഗീകാരം സിനിമയുടെ സര്‍ഗ്ഗാത്മക മികവിനും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ സ്വതന്ത്ര സിനിമയുടെ സാന്നിധ്യത്തിനും അടിവരയിടുന്നു.

റോഷന്‍ അബ്ദുള്‍ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. സുരേന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍ പ്രമോദ് ശങ്കര്‍, കിരണ്‍ കേശവ് എന്നിവരാണ്. പായല്‍ കപാഡിയയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രേഖ രാജ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ പ്രോജക്‌ട് ഡിസൈന്‍ ജിബു തോമസും ഛായാഗ്രഹണം മനേഷ് മാധവനും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് പ്രവീണ്‍ എം. കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, കലാസംവിധാനം ഫയദോര്‍ സാം ബ്രൂക്ക്, വസ്ത്രാലങ്കാരം ലീന തുഷാര എന്നിവരാണ് നിര്‍വഹിച്ചത്‌.

Hot Topics

Related Articles