ബി.ഇ.എഫ്.ഐ സ്ഥാപക ദിനാചരണ ദിനം സമുചിതമായി ബാങ്ക് ജീവനക്കാർ ജില്ലയിൽ ആചരിച്ചു

കോട്ടയം : ബി.ഇ.എഫ്.ഐ സ്ഥാപക ദിനാചരണ ദിനം സമുചിതമായി ബാങ്ക് ജീവനക്കാർ ജില്ലയിൽ ആചരിച്ചു. രാവിലെ 9 ന് ബി.ഇ.എഫ്.ഐ ഓഫീസിൽ ജില്ലാ സെക്രട്ടറി കെ.കെ. ബിനു പതാക ഉയർത്തിയതോടെ ദിനാചരണ പരിപാടികൾക്ക് തുടക്കമായി. വിവിധ ഏരിയകളിൽ സ്ഥാപക ദിനാചരണം നടന്നു.

Advertisements

വൈക്കത്ത് കേരള ബാങ്കിന് മുന്നിൽ ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി. ഷാ യും. പാലായിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം യു. അഭിനന്ദും, കടുത്തുരുത്തിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപം സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ജേക്കബും, മുണ്ടക്കയത്ത് കേരള ഗ്രാമീണ ബാങ്കിന് മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമനും കോട്ടയത്ത് എസ്.ബി.ഐ ടൗൺ ശാഖയ്ക്ക് മുന്നിൽ ജില്ലാ പ്രസിഡൻ്റ് രമ്യാ രാജും, ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ജില്ലാ സെക്രട്ടറി കെ.കെ. ബിനുവും ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക.

സഹകരണ മേഖലയുടെ കോർപ്പറേറ്റ് വത്ക്കരണം അവസാനിപ്പിക്കുക

ബാങ്ക്കളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക

ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബാങ്കിങ്ങ് നയം തിരുത്തുക

തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാഡ്ജ് ധരിച്ചാണ് ജീവനക്കാർ ജോലിക്ക് ഹാജരായത്.

Hot Topics

Related Articles