ക്രിസ്തുമസ് രാവ് ആഘോഷമാക്കി ബിജെപി പാലായിൽ

കോട്ടയം : ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ക്രിസ്തുമസ് രാവ് ആഘോഷിച്ചു.

Advertisements

മീനച്ചിൽ കർത്ത കുടംബ കാർണവർ വീര ദാമോദര സിംഹർ, ജി. എസ് ഗോപിനാഥൻ കർത്ത എന്നിവർ ഭദ്രദീപം പ്രകാശിപ്പിച്ചു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബി ജെ പി കോട്ടയം ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. എം ജി സർവകലാശാല
മുൻ വൈസ് ചാൻസിലർ ഡോ.സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.
പാലായുടെ ചരിത്രത്തിൽ ക്രിസ്ത്യൻ സമുഹത്തിന് ആരാധന നടത്തുവാൻ ഇടം നൽകി യഥാർത്ഥ മതേതരത്വം കാത്ത് സൂക്ഷിച്ചവരാണ് മീനച്ചിൽ കർത്താക്കൻമാരെന്ന് അദ്ദേഹം അനുസ്മരിച്ചു.

ളാലം പള്ളി വികാരി റവ. ഫാ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാണവും ക്രിസ്മസ്സ് സന്ദേശവും നൽകി.

ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമതിയഗം സുമിത് ജോർജ് ,
അഡ്വ.നാരായണൻ നമ്പൂതിരി. അഡ്വ.നോബിൾമാത്യു
റവ. ഫാദർ ജോസഫ് ആലഞ്ചേരി , പ്രൊഫ. ബി. വിജയകുമാർ , എൻ. കെ ശശികുമാർ , മരിയ സദനം സന്തോഷ്
എന്നിവർ സംസാരിച്ചു

Hot Topics

Related Articles