സി പി ഐ – എ ഐ വൈ എഫ് നേതാക്കൾ ബി ജെ പിയിലേയ്ക്ക് : സ്വീകരണം നൽകി നേതൃത്വം

കോട്ടയം : സി പി ഐ ആർപ്പുക്കര ലോക്കൽ സെക്രട്ടറിയും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ:സെക്രട്ടറിയുമായ
രാജേഷ് കെ കെയും,
എ ഐ വൈ എഫ് ആർപ്പുക്കര പഞ്ചായത്ത് സെക്രട്ടറിയും എ ഐ ടി യു സി ചുമട്ട്തൊഴിലാളി സെക്രട്ടറിയുമായ സിബിൻ സി എസ് എന്നിവർ ബി ജെ പി യിൽ അംഗത്വമെടുത്തു.
പാർട്ടി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ രാജേഷ് കെ കെ യെയും, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി സിബിൻ സി എസിനെയും ഷാൾ അണിയിച്ചു.

Advertisements

കുമരകം മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ശ്രീനിവാസൻ, കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ്, മുൻ കുമരകം മണ്ഡലം പ്രസിഡൻ്റ് ആൻ്റണി അറയിൽ, കുമരകം മണ്ഡലം ജന:സെക്രട്ടറിമാരായ ദീപു പണിക്കർ, അരുൺകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

Hot Topics

Related Articles