കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ചാലക്കുടി സ്വദേശിനിയുടെ മൃതദേഹം ജന്മനാട്ടിലെത്തി; പ്രതിയെന്നു സംശയിക്കുന്ന ഭർത്താവ് ഒളിവിൽ 

ചാലക്കുടി: കാനഡയില്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഡോണയുടെ മൃതദേഹം ജന്മനാട്ടിലെത്തി. പാലസ് റോഡില്‍ പടിക്കല സാജന്റെയും ഫ്ലോറയുടെയും മകളാണ് ഡോണ (30).ഈ മാസം ആറിനാണു ഡോണ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ.പൗലോസ് ഒളിവിലാണ്. ഡോണ മരിച്ച ദിവസം തന്നെ കാനഡയില്‍ നിന്നു രക്ഷപ്പെട്ട ലാല്‍ ഇന്ത്യയിലെത്തിയെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ മറ്റേതെങ്കിലും രാജ്യത്തേക്കു കടന്നിട്ടുണ്ടാകാമെന്നാണു അന്വേഷണോദ്യോഗസ്ഥർ സംശയിക്കുന്നത്.സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന് 11ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

Advertisements

Hot Topics

Related Articles