കാന്‍സര്‍ ചികിത്സയിലെ അഡ്വാന്‍സ് പിന്‍ഹോള്‍ ചികിത്സരീതി ബിലിവേഴ്‌സ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവല്ല : അര്‍ബുദ ചികിത്സയിലെ നൂതന ചികിത്സാരീതിയായ ഇന്റര്‍വെന്‍ഷണല്‍ ഓങ്കോളജി സേവനം ബിലീവേഴ്‌സ് ആശുപത്രിയില്‍ ആരംഭിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജാണ് പ്രസ്തുതവിഭാഗം ഉദ്ഘാടനം ചെയ്തത്. അര്‍ബുദ രോഗികള്‍ക്ക് ഈ ചികിത്സാരീതി വലിയൊരു ആശ്വാസമാകും എന്ന് ചടങ്ങില്‍ സംസാരിച്ചു കൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു.

Advertisements

ഇത്തരം നൂതന പിന്‍ഹോള്‍ ചികിത്സകള്‍ക്ക് വേണ്ടി അന്യസംസ്ഥാനങ്ങളില്‍ പോകേണ്ടി വരുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ബിലീവേഴ്‌സ് ആശുപത്രിയുടെ ഈ സേവനം വളരെയധികം ഉപകാരപ്പെടുമെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച മുന്‍ ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചര്‍ സൂചിപ്പിച്ചു. ക്യാന്‍സര്‍ ചികിത്സകളിലെ ഇത്തരം ആധുനിക രീതികളെപ്പറ്റി ജനങ്ങള്‍ അറിയേണ്ടതുണ്ട് എന്നും അതിനായി സ്‌പെഷലിസ്റ്റ് ഡോക്ടറുടെ സേവനവും സൗകര്യവുമുള്ള ആശുപത്രികളുടെ സേവനം തേടാവുന്നതാണ് എന്ന് ആശംസകളര്‍പ്പിച്ച നടനും മുന്‍ എം പിയുമായ ശ്രീ ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാന്‍സര്‍ രോഗ ചികിത്സ ഒരു ടീം വര്‍ക്ക് ആണെന്നും അത് കൃത്യമായി നിര്‍ണ്ണയിച്ച് രോഗത്തിന്റെ ആരംഭാവസ്ഥയില്‍ വിദഗ്ദ്ധ ചികിത്സ നല്‍കിയാല്‍ പൂര്‍ണ്ണ സൗഖ്യം ലഭിക്കുമെന്നും ബിലീവേഴ്‌സ് ആശുപത്രിയില്‍ ഈ നൂതന ക്യാന്‍സര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി – ഓങ്കോളജി വിഭാഗം മേധാവി ഡോ. ടോം ജോര്‍ജ് അഭിപ്രായപ്പെട്ടു. കൃത്യമായി ട്യൂമര്‍ കേന്ദ്രീകരിച്ച് ചികിത്സ നല്‍കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ പൊതുവെ കുറവാണെന്നും പിന്‍കോള്‍ സുഷിരങ്ങളിലൂടെ ചികിത്സിക്കുന്നത് കൊണ്ട് ശരീരത്തില്‍ വലിയ മുറിവുകളോ പാടുകളോ ഉണ്ടാവുന്നില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു. ബിലീവേഴ്‌സ് ആശുപത്രി നിരന്തരം ആരോഗ്യ മേഖലയില്‍ പുതിയ കാല്‍വെപ്പുകള്‍ നടത്താറുണ്ട് എന്നും അവയെല്ലാം ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്നു എന്നതില്‍ വളരെയധികം അഭിമാനമുണ്ട് എന്നും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് സെനറ്റ് മെമ്പറും ബിലീവേഴ്‌സ് ആശുപത്രി മാനേജറുമായ റവ. ഫാ. സിജോ പന്തപ്പള്ളില്‍ പറഞ്ഞു.

പൊതുവേ അര്‍ബുദരോഗത്തിന് എല്ലാവര്‍ക്കും അറിയാവുന്ന ചികിത്സാരീതികള്‍ സര്‍ജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ്. ഈ പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷണല്‍ ചികിത്സാരീതി കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഒരു വഴിത്തിരിവാകുമെന്നും കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഇന്റര്‍വെന്‍ഷണല്‍ ഓങ്കോളജി യൂണിറ്റ് എന്ന ആശയമെന്നും ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ .ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര അഭിപ്രായപ്പെട്ടു. ഉദ്ഘാടനചടങ്ങില്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോംസി ജോര്‍ജ് , ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

Hot Topics

Related Articles