യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ്കേസ് ; പരാതിയുമായി പാലാ സ്വദേശി

തിരുവല്ല : മല്ലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി. പാലാ സ്വദേശിയായ പ്രവാസിയാണ് പരാതി നല്‍കിയത്. ഇയാളെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

Advertisements

പാലാ സ്വദേശിയായ പ്രവാസിക്കെതിരെ വിബിത ബാബുവും പരാതി നല്‍കിയിട്ടുണ്ട്. വക്കീല്‍ ഓഫീസില്‍ കയറി തന്നെ ആക്രമിച്ചെന്നാണ് വിബിത ബാബുവിന്റെ പരാതി. അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളിയെ കബളിപ്പിച്ചെന്നും പലതവണയായി 14 ലക്ഷം രൂപ വിബിതയ്ക്ക് അയച്ചുകൊടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. പണം അയച്ചുനല്‍കിയതിന്റെ തെളിവുകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിബിത ബാബുവിനെയും പിതാവിനെയും ഒന്നും രണ്ടും പ്രതികളായിട്ടാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ പരാതിക്ക് പിന്നാലെയാണ് വിബിത ബാബു പരാതിക്കാരനെതിരെ മറ്റൊരു പരാതി നല്‍കിയത്. തന്റെ ഓഫീസില്‍ കയറി ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് പ്രവാസിക്കെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Hot Topics

Related Articles