അധികാര സ്ഥാനങ്ങളിലുള്ളവർക്ക് പുസ്തകം എഴുതണോ? എന്നാൽ വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം എഴുതിക്കോളൂ; കൂടുതൽ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

ദില്ലി: മുൻ കരസേനാ മേധാവി ജനറൽ എം എം നരവനേയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന പുസ്തകം വിവാദമായതിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. അധികാര സ്ഥാനങ്ങളിൽ ഉള്ളവർ പുസ്തകം എഴുതുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. വിരമിച്ച് 20 വർഷങ്ങൾക്ക് ശേഷം മാത്രമാകും ഇനി മുതൽ പുസ്തകങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കൂ.

Advertisements

ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ വിഷയം ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം പുസ്തകവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേരുടെ ചോദ്യം ചെയ്യലിലേക്ക് ദില്ലി പൊലീസ് കടക്കുകയാണ്. പുസ്തക വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ പേർക്ക് നോട്ടീസ് നൽകും. രാഹുൽ ഗാന്ധിയിൽ നിന്ന് വിവരങ്ങൾ തേടുമോ എന്നതിൽ വ്യക്തത സെപ്ഷ്യൽ സെൽ തന്നിട്ടില്ല.

Hot Topics

Related Articles