ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു; 2 പേരെ കാണാതായി; 3 പേരെ രക്ഷപ്പെടുത്തി 

കൊച്ചി : എറണാകുളം പുത്തൻ വേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേ രെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുത്തൻവേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. 

Advertisements

കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേരെ  രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

Hot Topics

Related Articles