ചാന്നാനിക്കാട് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ റിപബ്ലിക്ക് സദസും ജനപ്രതിനിധികൾക്ക് സ്വീകരണവും ഫെബ്രുവരി 21 ശനിയാഴ്ച

കോട്ടയം: ചാന്നാനിക്കാട് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ റിപബ്ലിക്ക് സദസും ജനപ്രതിനിധികൾക്ക് സ്വീകരണവും ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് അഞ്ചിന് വായനശാലയിൽ നടക്കും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി ബെഞ്ചമിൻ ഉദ്ഘാടനം നടത്തും. എം.എം.പി.എൽ പ്രസിഡന്റ് ടി.എ രാജേഷ് യോഗത്തിൽ അധ്യക്ഷത വഹിക്കും. പനച്ചിക്കാട് നേതൃസമിതി കൺവീനർ കെ.എസ് സജീവ് വിഷയാവതരണം നടത്തും. എം.എം.പി.എൽ വൈസ് പ്രസിഡന്റ് സി.കെ മോഹനൻ സ്വാഗതം ആശംസിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് തോമസ് പോത്തൻ, എഴുത്തുകാരനും പ്രഭാഷകനുമായ കുറിച്ചി സദൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ജില്ലാ പഞ്ചായത്തംഗം സുമ എബി, പഞ്ചായത്ത് ്പ്രസിഡന്റ് പി.സി ബെഞ്ചമിൻ, ബ്ലോക്ക് പഞ്ചായത്തംഗം രജനി അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ടി ബിജു, പനച്ചിക്കാട് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജീനാ ജേക്കബ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ വിജയകുമാർ, സി.എം സലി, പ്രിയാ മധുസൂധനൻ, ദിവ്യാ മധു എന്നിവർ സ്വീകരണം നൽകും. എം.എം.പി.എൽ കമ്മിറ്റി അംഗം ഭുവനേശ്വരിയമ്മ നന്ദി പറയും.

Advertisements

Hot Topics

Related Articles