ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ ഫെബ്രുവരി 18 ബുധനാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. രാവിലെ 08.45 നും 09.30 നും മധ്യേയുള്ള മുഹൂർത്തതിൽ കൊടിയേറ്റ് നടക്കും. രാത്രി എട്ടിന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഡോ.വൈക്കം വിജയലക്ഷ്മിയുടെ ഭക്തി ഗാനമേള വൈകിട്ട് എട്ടരയ്ക്ക് നടക്കും. ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മുതൽ ക്ഷേത്രത്തിൽ മേജർ സെറ്റ് കഥകളി അരങ്ങേറും. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ കിഴക്കൂട്ട് അനിയൻമാരാറുടെ നേതൃത്വത്തിൽ സ്പെഷ്യൽ പഞ്ചാരിമേളം അരങ്ങേറും. ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ ക്ഷേത്രത്തിൽ സിനിമാ താരം ജയറാമിന്റെയും സംഘത്തിന്റെയും സ്പെഷ്യൽ പഞ്ചാരിമേളം അരങ്ങേറും. രാത്രി 09.30 ന് സിനിമാ താരം നവ്യാ നായരുടെയും സംഘത്തിന്റെയും നവ്യാനന്ദനടനം അരങ്ങേറും. രാത്രി 12 നാണ് ഏഴരപ്പൊന്നാന ദർശനം നടക്കുക. തുടർന്ന് വലിയ കാണിക്കയും അരങ്ങേറും. ഫെബ്രുവരി 26 വ്യാഴാഴ്ച രാത്രി 10 ന് ശ്രീരാഗലയം എം.ജി ശ്രീകുമാർ നയിക്കുന്ന ഭക്തിഗാനമേളയും അരങ്ങിലെത്തും. ഫെബ്രുവരി 27 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും; ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് ബ്രഹ്മദത്തൻ മുഖ്യകാർമ്മികത്വം വഹിക്കും; ഫെബ്രുവരി 25 ന് ഏഴരപ്പൊന്നാന ദർശനം ; 27 ന് ആറാട്ട്


