ചാന്ദ്രദിനാഘോഷം ; ഓണംത്തുരുത് ഗവൺമെന്റ് എൽ പി സ്കൂളിൽ എക്സിബിഷനും, കലാപരിപാടികളും  സംഘടിപ്പിച്ചു

കോട്ടയം : ഓണംത്തുരുത് ഗവൺമെന്റ് എൽ പി സ്കൂളിൽ  ചാന്ദ്രദിനാഘോഷ ത്തോടനുബന്ധിച്ച് എക്സിബിഷനും, കലാപരിപാടികളും നടത്തി. കുട്ടികൾ നിർമ്മിച്ച  സൗരയൂഥ  മാതൃകകളും പോസ്റ്ററുകളും സ്കൂളിൽ പ്രദർശിപ്പിച്ചു. ചാന്ദ്രദിന ആഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ്  റൂബി നൈനാൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിപിൻ,  നസീറ, നിഷ, രേണുക,ചിഞ്ചു, പിടിഎ പ്രസിഡണ്ട്  രഞ്ജിത്ത് രാജ്, എം പി ടി എ പ്രസിഡണ്ട്  മായാ പ്രശാന്ത്  പിടിഎ കമ്മറ്റി അംഗങ്ങൾ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ , മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ 1969 ജൂലൈ 21 നാണ് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ  ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്.ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്..

Hot Topics

Related Articles