നാടിനാവേശമായി ഐ പി എൽ ഫാൻ പാർക്ക് പുതുപ്പള്ളിയിൽ : നിർണായകമായത് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ഇടപെടൽ

പുതുപ്പള്ളി: ക്രിക്കറ്റ് ആരാധകരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ ) ഫാൻ പാർക്ക് പുതുപ്പള്ളിയിൽ ഒരുങ്ങുന്നു. ഏപ്രിൽ 18, 19 തീയതികളിൽ നടക്കുന്ന മത്സരങ്ങൾ മണർകാട് സെന്റ് മേരീസ് പള്ളിയുടെ വിശാലമായ മൈതാനിയിൽ വൻ എൽ ഇ ഡി സ്ക്രീനിലൂടെ തത്സമയം പ്രദർശിപ്പിക്കും.

Advertisements

ഏകദേശം 8000 പേർക്ക് ഒരേസമയം നിന്ന് മത്സരങ്ങൾ ആസ്വദിക്കാവുന്ന രീതിയിൽ മൈതാനം സജ്ജീകരിച്ചിരിക്കുന്നു. DJ പരിപാടികളും ഫുഡ് കൗണ്ടറുകളും ഉൾപ്പെടെ ആഘോഷാന്തരീക്ഷം ഒരുക്കിയിരിക്കുന്നതിനാൽ, കുടുംബസമേതം എത്തുന്നവർക്കായി മറക്കാനാവാത്ത ക്രിക്കറ്റ് അനുഭവമാകും ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൽ ഐ പി എൽ ഫാൻ പാർക്കിനായി പുതുപ്പള്ളിയെ വേദിയായി അനുവദിക്കാൻ പുതുപ്പള്ളി എം.എൽ.എയായ അഡ്വ. ചാണ്ടി ഉമ്മൻ നടത്തിയ നിരന്തര ഇടപെടലും പരിശ്രമങ്ങളും നിർണായകമായി. ഈ സംരംഭം പ്രദേശത്തിന്റെ കായിക-സാംസ്കാരിക രംഗത്തിന് പുതിയ ഉണർവും അഭിമാനവും സമ്മാനിക്കുന്നതായിരിക്കും.

ക്രിക്കറ്റ് ആരാധകരെ ഒന്നിപ്പിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും കായിക മേഖലയുടെ ഉന്നമനത്തിനും അന്താരാഷ്ട്ര താരങ്ങളെ വാർത്തെടുക്കുന്നതിനായി തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .

Hot Topics

Related Articles