എസ് ബി ഐ ലൈഫ് ചെങ്ങന്നൂർ ഡിവിഷന്റെ ഓണാഘോഷം

ചെങ്ങന്നൂർ : എസ് ബി ഐ ലൈഫ് ചെങ്ങന്നൂർ ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വിപുലമായി ഓണാഘോഷം ചെങ്ങന്നൂർ എസ്എൻഡിപി ഹാളിൽ നടന്നു. അത്തപ്പൂക്കളം ഇടുന്നതോടു കൂടി ആരംഭിച്ച ഓണാഘോഷം വിവിധ കലാ – കായിക മത്സരത്തോടെ വിപുലമായി ആഘോഷിച്ചു.
കേരള ഫോക്‌ലോർ അവാർഡ് ജേതാവ് ആദർശ് ചിറ്റാർ നയിച്ച നാടൻപാട്ടും വിവിധ കലാ മത്സരങ്ങളും നടത്തി. മാവേലിത്തമ്പുരാൻ്റെ സന്ദർശനം ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
വഞ്ചിപ്പാട്ടും തിരുവാതിരക്കളിയും ക്ലാസ്സിക്കൽ ഡാൻസും വടംവലിയും ആവേശമായി. ഓണസദ്യയോടു കൂടി പരിപാടികൾക്ക് സമാപനം കുറിച്ചു. ഓണ പരിപാടികൾക്ക് ഡിവിഷണൽ മാനേജർ മോൻസ് കുര്യൻ, ലിജി, ജെറിൻ ജേക്കബ്, സിനി പിള്ള, നീന സജി എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles