കോട്ടയം : ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ മണിക്കൂറുകൾക്കകം കണ്ടെത്തി ചിങ്ങവനം പോലീസ്. കുറിച്ച് ഗവൺമെൻറ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെയാണ് കഴിഞ്ഞദിവസം സ്കൂളിൽ നിന്നും കാണാതായത്. ചിങവനം പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ ഒടുവിൽ ട്രെയിനിൽ കടക്കുകയായിരുന്ന വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. റെയിൽവേ പോലീസ് സംഘത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ചെന്നൈ മെയിൽ പാലക്കാട്ടേക്ക് രക്ഷപ്പെടുകയായിരുന്നു ഇവരെ പോലീസ് സംഘം കണ്ടെത്തുകയായിരുന്നു.
Advertisements


