25കാരനെ സഹോദരനെ വിവാഹം കഴിക്കാമോ? 17 കാരിയായ പെൺകുട്ടിയോട് ചോദിച്ച മാനേജരെ പിരിച്ചുവിട്ടു ഹോട്ടൽ ഗ്രൂപ്പ്

17 വയസ് മാത്രമുള്ള ജീവനക്കാരിയോട് 25 വയസുള്ള ഇന്ത്യക്കാരനായ തന്റെ സഹോദരനെ വിവാഹം കഴിക്കാമോ എന്ന് അന്വേഷിച്ച മാനേജരെ പിരിച്ചുവിട്ട് ടിം ഹോർട്ടണ്‍സ്.സഹോദരന് കാനഡയില്‍ പെർമനന്റ് റെസിഡൻസി (പിആർ) കിട്ടാൻ വേണ്ടിയാണ് യുവതി സഹോദരനെ കാനഡയില്‍ നിന്നുള്ള പെണ്‍കുട്ടിയോട് വിവാഹം കഴിക്കാമോ എന്ന് അന്വേഷിച്ചതത്രെ. ഇതിനായി $15,000 മുതല്‍ $20,000 വരെ (13 ലക്ഷം മുതല്‍ 18 ലക്ഷം വരെ) നല്‍കാമെന്ന് കാനഡയിലെ ഒന്റാറിയോയിലുള്ള ടിം ഹോർട്ടണ്‍സ് മാനേജറായ യുവതി 17 -കാരിക്ക് വാഗ്ദ്ധാനവും നല്‍കി.

Advertisements

ടൊറന്റോ സണ്‍ ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. 17 വയസ്സുകാരിയും മാനേജരും തമ്മിലുള്ള മെസ്സേജുകളുടെ സ്ക്രീൻഷോട്ടും അവർ ഷെയർ ചെയ്തിട്ടുണ്ട്. ‘നിനക്കൊരു ഇന്ത്യൻ ബിഎഫ് (ബോയ്ഫ്രണ്ട്) -നെ വേണോ’ എന്നാണ് മാനേജർ ജീവനക്കാരിയായ കുട്ടിയോട് ചോദിക്കുന്നത്. അപ്പോള്‍ കുട്ടി ‘എത്ര വയസാണ്’ എന്ന് ചോദിക്കുന്നുണ്ട്. 25 എന്ന് മാനേജർ മറുപടി നല്‍കുന്നു. ‘തനിക്ക് 17 വയസ് മാത്രമേയുള്ളൂ’ എന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. ഒപ്പം ‘ഇത് ഇവിടെ തനിക്കൊപ്പം ജോലി ചെയ്യുന്ന ആരെങ്കിലുമാണോ’ എന്നും 17 -കാരി ചോദിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപ്പോഴാണ് മാനേജർ അല്ലെന്നും തന്റെ സഹോദരന് വേണ്ടിയാണ് എന്നും പറയുന്നത്. സഹോദരന് പെർമനന്റ് റെസിഡൻസിക്ക് വേണ്ടിയാണ് എന്നും പണം തരാൻ തയ്യാറാണ് എന്നും മാനേജർ പറയുന്നു. കുട്ടിയുടെ അമ്മാവൻ മാറ്റ് മണ്‍റോ പിന്നീട് ഇത് പൊലീസില്‍ അറിയിക്കുകയായിരുന്നു. തന്റെ മരുമകള്‍ക്ക് 17 വയസ് മാത്രമേയുള്ളൂ എന്നും മാനേജർ അവളെ സഹോദരനെ വിവാഹം കഴിക്കാൻ പറഞ്ഞ് ശല്ല്യം ചെയ്തുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ മാനേജരായ യുവതിയെ പിരിച്ചുവിട്ടതായി ടിം ഹോർട്ടണ്‍സ് സ്ഥിരീകരിച്ചു.

Hot Topics

Related Articles