ചാണ്ടി ഉമ്മനെ സഭ അംഗമായി കാണേണ്ടതില്ല : ഓർത്തഡോക്സ് സഭ അംഗങ്ങൾ മന്ത്രി സഭയിൽ ഇല്ല എന്ന പരിഭവം ഇല്ല : ജനഹിതം ചില ഇടങ്ങളിൽ പാളി എന്നൊരു തോന്നൽ : നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ

കോട്ടയം : ഓർത്തഡോക്സ് സഭ അംഗങ്ങൾ മന്ത്രി സഭയിൽ ഇല്ല എന്ന പരിഭവം ഇല്ലന്ന് ഓർത്തഡോക്സ് സഭ. ചാണ്ടി ഉമ്മനെ സഭ അംഗമായി കാണേണ്ടതില്ല. ചാണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആളാണ്. എങ്ങനെ പുറത്തായി എന്ന് അറിയില്ല. പൊതുജനത്തിന് അത് എന്ത് കൊണ്ട് എന്ന് സംശയം ഉണ്ട്. സഭക്ക് അതിൽ പരാതി ഇല്ല.

Advertisements

എന്നാൽ ചാണ്ടി മന്ത്രി ആകും എന്ന് പുതുപ്പള്ളിയിലെ ജനങ്ങൾ നന്നായി ആഗ്രഹിച്ചു. ജനഹിതം ചില ഇടങ്ങളിൽ പാളി എന്നൊരു തോന്നൽ അത് കൊണ്ട് വന്നു. പള്ളി തർക്കത്തിൽ കോടതി വിധി നടപ്പാക്കണം. രണ്ട് കൂട്ടർക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോകണം. മധ്യ കേരളത്തിൽ യുഡിഫ് മുന്നേറ്റം ഉണ്ടായി. എന്നിട്ടും ആകെ ഒരു മന്ത്രി സ്ഥാനം ആണ് കിട്ടിയത്. ബാലൻസിങ് പ്രശ്നം അവിടെ കാണുന്നുണ്ട്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രി സ്ഥാനം ലഭിക്കേണ്ടത് ആയിരുന്നു. ബിജെപി ജനത്തിന്റെ ആവശ്യം സഭയിൽ പറഞ്ഞാൽ അതിന് ഒപ്പം നിൽക്കും. ഇടത് മുന്നണി ജനങ്ങൾക്ക് വേണ്ടി പറഞ്ഞാലും അവർക്ക് ഒപ്പം നിൽക്കുമെന്നും സഭ വ്യക്തമാക്കി.

Hot Topics

Related Articles