എതിർ ടീം കളിക്കാരനെ കൈമുട്ടുകൊണ്ട് ഇടിച്ചിട്ടു ; റഫറിയെ തല്ലാനോങ്ങി ; മത്സരത്തിനിടെ ഇടഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ്

അബുദാബി : മത്സരത്തിനിടെ എതിർ ടീം കളിക്കാരനെ കൈമുട്ടുകൊണ്ട് ഇടിച്ചിടുകയും റഫറിയെ തല്ലാനോങ്ങുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ്. ചൊവ്വാഴ്ച അൽ ഹിലാലിനെതിരായ അൽ നസറിന്റെ സൗദി സൂപ്പർ കപ്പ് സെമി ഫൈനൽ മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു സംഭവം.സൈഡ് ലൈനിന് പുറത്തേക്ക് പോയ പന്തെടുത്ത് ത്രോ നൽകാനുള്ള ശ്രമത്തിനിടെയാണ് റൊണാൾഡോ അൽ ഹിലാൽ താരം അൽ ബുലെയ്ഹിയുടെ നെഞ്ചിൽ കൈമുട്ട് കൊണ്ടിടിച്ചത്. 

പുറത്തുപോയ പന്ത് ഓടിവന്നെടുത്ത റൊണാൾഡോയെ തടയാൻ ബുലെയ്ഹി ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ഇതോടെ രോഷാകുലനായ റൊണാൾഡോ താരത്തെ രണ്ടു തവണ ഇടിച്ചു. ഇതോടെ റഫറി റൊണാൾഡോയ്ക്ക് നേരേ ചുവപ്പുകാർഡുയർത്തി. ഇതിനു ശേഷം താരം റഫറിയെ തല്ലാനോങ്ങുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റഫറിയെ പരിഹസിക്കുന്ന രീതിയിൽ അദ്ദേഹത്തിന് നേർക്ക് കൈയടിച്ചാണ് താരം മൈതാനം വിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറത്തേക്ക് പോയ റൊണാൾഡോയെ മെസ്സി… മെസ്സി… വിളികളുമായി ഗാലറി വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽ റഫറിയോട് കയർത്തതിന് റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചിരുന്നു. മത്സരത്തിൽ 2-1ന് തോറ്റ് അൽ നസർ പുറത്താകുകയും ചെയ്തു.

Hot Topics

Related Articles