ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്തു : പിന്നാലെ ‘വിസില്‍ പോട്’ മഞ്ഞ വിസില്‍ കൈയ്യിലേന്തി ഗിൽ ; പരിഹാസം എന്ന് ആരാധകർ

അഹമ്മദാബാദ് : ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അവരുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ തകർത്തുവിട്ടതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സിഎസ്‌കെയുടെ ‘വിസില്‍ പോട്’ ആന്തത്തിന്‍റെ പ്രതീകമായ മഞ്ഞ വിസില്‍ കൈയ്യിലേന്തി വിമാനത്തില്‍ ഇരിക്കുന്ന ചിത്രമാണ് ഗില്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ ‘നന്ദി ചെന്നൈ’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് സിഎസ്‌കെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ കാണികളോട് നന്ദി പറയാനാണ് ഗില്‍ ചിത്രം പങ്കുവെച്ചതെങ്കിലും, സിഎസ്‌കെയുടെ തട്ടകത്തില്‍ വന്ന് അവരെ തോല്‍പ്പിച്ച ശേഷം അവരുടെ തന്നെ പ്രതീകം ഉപയോഗിച്ച്‌ ഗില്‍ പരിഹസിക്കുകയാണെന്നാണ് ആരാധകരുടെ ആരോപണം.

Advertisements

സിഎസ്‌കെയുടെ ‘വിസിലിനെ’ ഗില്‍ ട്രോളുകയാണെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോള്‍, ഇതൊരു ‘ബോസ് മൂവ്’ ആണെന്നും ചെന്നൈയിലെ അന്തരീക്ഷത്തോടുള്ള സ്നേഹപ്രകടനമാണെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു. നിമിഷങ്ങള്‍ക്കകം പോസ്റ്റ് വൈറലായതോടെ കമന്‍റ് ബോക്സുകളില്‍ ആരാധകർ തമ്മിലുള്ള വാക്പോരും രൂക്ഷമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ചെപ്പോക്കില്‍ ചെന്നൈക്കെതിരെ ഗുജറാത്ത് ആധികാരിക ജയമാണ് നേടിയത്. സിഎസ്‌കെ ഉയർത്തിയ 159 റണ്‍സ് ലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. സ്വന്തം നാട്ടുകാർക്കെതിരെ 46 പന്തില്‍ 87 റണ്‍സ് അടിച്ചുകൂട്ടിയ തമിഴ്‌നാട് താരം സായ് സുദർശനാണ് ഗുജറാത്തിന്റെ വിജയശില്‍പി. 7 കൂറ്റൻ സിക്സറുകളാണ് സുദർശൻ പറത്തിയത്. കാഗിസോ റബാഡയും മുഹമ്മദ് സിറാജും ചേർന്ന ഗുജറാത്ത് ബൗളിംഗ് നിര പവർപ്ലേയില്‍ തന്നെ ചെന്നൈയെ തകർത്തു. ഒരു ഘട്ടത്തില്‍ 37 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലായിരുന്നു ആതിഥേയർ. റുതുരാജ് ഗെയ്‌ക്‌വാദ് (74*) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവർക്ക് തിളങ്ങാനാകാത്തത് തിരിച്ചടിയായി.

സിഎസ്‌കെ ഇന്നിംഗ്‌സിലെ പത്തൊൻപതാം ഓവറില്‍ അർഷാദ് ഖാൻ എറിഞ്ഞ നോ ബോള്‍ അമ്പയർ വിളിക്കാതിരുന്നത് മത്സരത്തില്‍ വലിയ വിവാദമായി. തൊട്ടടുത്ത പന്തില്‍ ജാമി ഓവർട്ടണ്‍ പുറത്താവുകയും ചെയ്തതോടെ ചെന്നൈ ഡഗ് ഔട്ടും ആരാധകരും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Hot Topics

Related Articles