പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു; 67 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഭുവനേശ്വർ: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയ വയോധികൻ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. സംഭവത്തില്‍ 67 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്. വനിതാ ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്നയാളാണ് ദീപക് പ്രധാൻ.

Advertisements

നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഭയന്നുപോയ വിദ്യാർഥിനി പിന്നീട് പൊലീസിനെ സമീപിച്ച്‌ പരാതി നല്‍കി. ഇൻഫോ വാലി പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷയുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പൊലീസ് വിശദീകരണം തേടും. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles